Advertisement

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു

July 19, 2020
Google News 2 minutes Read
covid death in the world reached six million

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. 6,04,963 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 14.42 കോടി കടന്നു.
14,427,734 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. അതേസമയം, 86 ലക്ഷം പേര്‍ രോഗമുക്തി നേടി. 8,618,105 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

ലോകത്ത് ഇന്നലെ 224361 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5,011 പേരാണ് ഇന്നലെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഇന്നലെ 813 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,42877 ആയി. 63,259 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ ഇന്നലെ 885 പേരാണ് മരിച്ചത്. 78,817 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ 124 പേര്‍ കൂടി മരിച്ചു. 12,247 ആണ് ഇവിടുത്തെ മരണസംഖ്യ. പെറുവിലെ മരണസംഖ്യ 12,998 ആയപ്പോള്‍ ദക്ഷിണാഫ്രിക്കയിലേത് 4,948ഉം ചിലെയിലേത് 8,445ഉം ആയി. മെക്‌സിക്കോയില്‍ 736 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 38,310 ആയി. സ്‌പെയിനിലും ഫ്രാന്‍സിലും ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജര്‍മനിയില്‍ രണ്ട് പേരും ബെല്‍ജിയത്തില്‍ അഞ്ച് പേരും ഇറ്റലിയില്‍ 14 പേരും ബ്രിട്ടനില്‍ 40 പേരും മരിച്ചു. 5,522 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ 4,016, കാനഡ 8,848, ഫിലിപ്പൈന്‍സ് 1,773, ഇറാഖ് 3,691, ഇക്വഡോര്‍ 5,282 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Story Highlights covid deaths in world has crossed six lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here