കൊവിഡ്; എറണാകുളത്ത് അതീവ ജാഗ്രത തുടരുന്നു

എറണാകുളത്ത് അതീവ ജാഗ്രത തുടരുന്നു. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കടകം 38 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ചെല്ലാനം ആലുവ കീഴ്മാട് പ്രദേശങ്ങള്‍ അതീവ നിയന്ത്രിത മേഖലകളായി തുടരുകയാണ്. 19 ദിവസമായി അടച്ചിട്ട എറണാകുളം മാര്‍ക്കറ്റ് ഇന്നുമുതല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കും. നിരവധി പേര്‍ക്ക് എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 19 ദിവസമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഒരു വ്യാപാരി മരിക്കുകയും ചെയ്തു. ഇന്നുമുതല്‍ ഭാഗികമായി മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കും. 30 ശതമാനം കടകള്‍ മാത്രം തുറക്കാനാണ് തീരുമാനം. . സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ കണ്ടെയ്‌ന്മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് അതീവ ജാഗ്രത തുടരുകയാണ്.
എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 44 പേരില്‍ 38 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധ. ഇതില്‍ 10 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ചെല്ലാനം ക്ലസ്റ്ററില്‍ മാത്രം ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആലുവ ക്ലസ്റ്ററില്‍ നിന്നും 16 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആലുവ, ചെല്ലാനം, കീഴ്മാട് പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. ചെല്ലാനത്ത് പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആലുവ മാര്‍ക്കറ്റില്‍ ഒരു ദിവസം മാത്രം ലോഡ് ഇറക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ആലുവ പ്രദേശം കണ്ടെയ്‌ന്മെന്റ് സോണ്‍ ആയതിനാല്‍ കണ്ടെയ്‌ന്മെന്റ് സോണിനു പുറത്ത് സാധനങ്ങള്‍ നല്‍കുന്നതിനുള്ള അനുമതി ഇല്ല.
Story Highlights – covid19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here