Advertisement

കേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് വേട്ടയാടുന്നു; പരാതിയുമായി യുവാവ്

July 19, 2020
1 minute Read

15 വർഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിരന്തരം വേട്ടയാടുന്നതായി പരാതി. കേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി യുവാവ് ആരോപിക്കുന്നു. മലപ്പുറം നിലമ്പൂർ സ്വദേശി മൂസയും കുടുംബവുമാണ് ക്രൈംബ്രാഞ്ചിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

2005 ജൂലൈയിൽ നിലബൂർ പൊത്തുകല്ലിൽ ഏറമ്പാടത്ത് ഹൈദർ കൊല്ലപ്പെട്ട സംഭവത്തിലാണ് നിലമ്പൂർ സ്വദേശി മൂസയെ നിരന്തരമായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുക്കുകയും കുറ്റമേൽക്കാൻ നിർബന്ധിച്ച് മർദ്ധിക്കുന്നതായി പരാതി. നേരത്തെ ലോക്കൽ പൊലീസും നിലവിൽ ക്രൈം ബ്രാഞ്ചുമാന്വേഷിക്കുന്ന കേസിൽ അന്വേഷണമാരംഭിച്ച ഘട്ടം മുതൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നതായി യുവാവ് പറയുന്നു. എന്നാൽ, ഈ വർഷം മെയ് മാസം മുതൽ ക്രൈംബ്രാഞ്ച് നിരന്തരം കസ്റ്റഡിയിലെടുക്കുകയും കുറ്റമേൽക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് യുവാവ് ആരോപിക്കുന്നു

സംഭവം നടന്ന കാലത്ത് മൂസക്ക് 20 വയസായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുകൂടി സുഹൃത്തിനെ കാണാൻ പോയതാണ് കുറ്റാരോപിതരുടെ പട്ടികയിൽ മകൻ ഉൾപ്പെടാൻ കാരണമെന്ന് മൂസയുടെ പിതാവ് പറയുന്നു.

അതേസമയം, ഹൈദർ കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് വരെ ആരെയും പ്രതിചേർത്തിട്ടില്ലെന്നും, കേസിൽ മൂസയുൾപ്പെടെ പ്രതിയെന്നു സംശയിയ്ക്കുന്നവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതല്ലാതെ മർദ്ധിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

Story Highlights Crimebranch, The young man with the complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top