എറണാകുളത്തെ തീരപ്രദേശങ്ങളില്‍ അതി രൂക്ഷമായ കടല്‍ കയറ്റം

എറണാകുളത്തെ തീരപ്രദേശങ്ങളില്‍ അതി രൂക്ഷമായ കടല്‍ കയറ്റം. വൈപ്പിന്‍ എടവനക്കാട് അണിയല്‍ ബീച്ചില്‍ വീടുകളിലേക്ക് വെള്ളം കയറി. എടവനക്കാട് ചാത്തങ്ങാട് കടപ്പുറം മുതല്‍ തെക്കോട്ട് അണിയല്‍ കടപ്പുറം വരെയുമാണ് കടല്‍ കയറ്റം രൂക്ഷമായത്. ചെല്ലാനത്ത് ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ അടക്കം വെള്ളം കയറി.

കടലില്‍ വേലിയേറ്റം ഉണ്ടാകുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന ഭീമന്‍ തീരമാലകള്‍ കടല്‍ഭിത്തിക്ക് മേലെ അടിച്ചു കയറുകയാണ്. കടല്‍ ഭിത്തിക്ക് രണ്ടര മീറ്റര്‍ മാത്രമാണ് നിലവിലെ ഉയരം. മിനിമം അഞ്ചു മീറ്റര്‍ ഉയരത്തിലെങ്കിലും കടല്‍ ഭിത്തി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പുലിമുട്ടുള്ള ഭാഗങ്ങളില്‍ വെള്ളം കയറുന്നില്ല. കടല്‍ഭിത്തി നിര്‍മാണത്തിലെ പിഴവും നാട്ടുകാര്‍ ചൂണ്ടി കാണിക്കുന്നു. ചെല്ലാനത്തും അതി രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്.

Story Highlights flood coastal areas of Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top