Advertisement

ഐപിഎൽ സെപ്തംബർ 26ന്?; യുഎഇ വേദിയാകുമെന്ന് അഭ്യൂഹം: ചാർട്ടേഡ് വിമാനങ്ങൾക്കായി ഫ്രാഞ്ചൈസികളുടെ നെട്ടോട്ടം

July 19, 2020
Google News 2 minutes Read
ipl from September uae

ഇക്കൊല്ലത്തെ ഐപിഎൽ സീസൺ യുഎഇയിൽ സെപ്തംബർ 26ന് ആരംഭിക്കുമെന്ന് അഭ്യൂഹം. വെള്ളിയാഴ്ച ബിസിസിഐ യോഗം ചേർന്നതിനു പിന്നാലെയാണ് അഭ്യൂഹം ശക്തമായത്. ഐപിഎൽ ഫൈനൽ നവംബർ ആറിനാവുമെന്നും സൂചനയുണ്ട്. ഇതോടെ ഫ്രാഞ്ചൈസികൾ ചാർട്ടേർഡ് വിമാനങ്ങൾക്കായി ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also : ഐപിഎൽ ശ്രീലങ്കയിലോ യുഎഇയിലോ നടത്താൻ സാധ്യത; ബിസിസിഐ

അടുത്ത ആഴ്ചയോടെ ബിസിസിഐ ഐപിഎൽ മത്സരക്രമവും വേദിയും പുറത്തുവിട്ടേക്കും. ഓഗസ്റ്റ് രണ്ടാം പാദത്തിൽ ഇന്ത്യൻ ടീം ദുബായിലെത്തി ക്യാമ്പ് ആരംഭിക്കും. പിന്നാലെ താരങ്ങൾ അതാത് ഫ്രാഞ്ചൈസികളുടെ ഭാഗമാവും. യുഎഇ തന്നെ വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ഫ്രാഞ്ചൈസികൾ ചാർട്ടേർഡ് വിമാനങ്ങൾക്കായും താരങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടലുകൾക്കായും ശ്രമം തുടങ്ങിക്കഴിഞ്ഞു.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. നേരത്തെ യുഎഇ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചപ്പോൾ ബിസിസിഐ മറുപടി നൽകിയിരുന്നില്ല. രാജ്യത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.

Read Also : ഐപിഎലിനായി ഇന്ത്യൻ പര്യടനം നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട്

മുൻപ് ദക്ഷിണാഫ്രിക്കയിലും യുഎഇയിലും ഐപിഎൽ നടത്തിയത് അതാത് ക്രിക്കറ്റ് ബോർഡുകളെ സാമ്പത്തികമായി ഏറെ സഹായിച്ചിരുന്നു. ഐപിഎൽ നടത്തിയതിലൂടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് 11.4 മില്ല്യൺ ഡോളറാണ് സ്വന്തമാക്കിയത്. വളരെ കുറഞ്ഞ ഫീസാണ് യുഎഇ ബിസിസിഐയോട് വാങ്ങിയതെങ്കിലും ദുബായ് രാജ്യാന്തര മത്സരങ്ങൾക്കുള്ള സ്ഥിരം ഇടമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവരെ അത് സഹായിച്ചിരുന്നു.അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആണെങ്കിൽ പോലും ഐപിഎൽ നടത്തുക വഴി ബിസിസിഐക്ക് 2500 കോടി രൂപയുടെ വരുമാനവും ലഭിക്കും.

Story Highlights ipl from September at uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here