Advertisement

ഐപിഎലിനായി ഇന്ത്യൻ പര്യടനം നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട്

July 15, 2020
Google News 2 minutes Read
england indian tour ipl

ഇന്ത്യൻ പ്രീമിയർ ലീഗിനയി തങ്ങളുടെ ഇന്ത്യൻ പര്യടനം നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. സെപ്തംബറിൽ നടക്കാനിരിക്കുന്ന പര്യടനമാണ് നീട്ടിവെക്കാൻ ഒരുങ്ങുന്നത്. ആ സമയത്ത് തന്നെ ഐപിഎൽ നടക്കാൻ സാധ്യതയുള്ളതിനാൽ പര്യടനം മറ്റിവെക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നുണ്ടെന്ന് ഡെയിലി മെയിൽ ആണ് റിപ്പോർട്ട് ചെയ്തത്.

Read Also : ‘ഐപിഎൽ വിദേശത്ത് സംഘടിപ്പിക്കുക ചെലവേറിയത്’; ഇന്ത്യയിൽ നടത്താനാണ് ശ്രമമെന്ന് സൗരവ് ഗാംഗുലി

ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മാറ്റിവെച്ചേക്കും എന്നാണ് ഇപ്പോഴത്തെ സൂചന. അതുകൊണ്ട് തന്നെ സെപ്തംബർ- ഒക്ടോബർ വിൻഡോയിൽ ഐപിഎൽ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിനിടെ പര്യടനം നടന്നാൽ അത് ഇരു ടീമുകൾക്കും ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ പര്യടനം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇരു ക്രിക്കറ്റ് ബോർഡുകളും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read Also : സ്വകാര്യ ക്രിക്കറ്റ് ലീഗായ ഐപിഎലിനെക്കാൾ ടി-20 ലോകകപ്പിന് ഐസിസി പ്രാധാന്യം നൽകണം: ഇൻസമാം ഉൾ ഹഖ്

കൊവിഡ് വ്യപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഐപിഎൽ നടത്താൻ സാധ്യത വളരെ കുറവാണ്. ശ്രീലങ്ക, യുഎഇ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് ഐപിഎൽ നടത്താൻ സന്നദ്ധത അറിയിച്ചത്. ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ ഇക്കാര്യം തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിലും അല്ലെങ്കിലും വേദിയും സൗകര്യവും ലഭ്യമാവുന്നതിന് അനുസരിച്ച് ലീഗ് നടത്താനാണ് ആലോചന. വേദി ഏതായാലും ഇത്രയധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് സുരക്ഷിതമായി കളിക്കാൻ കഴിയുന്ന സ്ഥലമാവണം എന്നതാണ് ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights England to postpone indian tour due to ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here