സ്വകാര്യ ക്രിക്കറ്റ് ലീഗായ ഐപിഎലിനെക്കാൾ ടി-20 ലോകകപ്പിന് ഐസിസി പ്രാധാന്യം നൽകണം: ഇൻസമാം ഉൾ ഹഖ്

ഐപിഎലിനെക്കാൾ ടി-20 ലോകകപ്പിന് ഐസിസി പ്രാധാന്യം നൽകണമെന്ന് മുൻ പാക് താരം ഇൻസമാം ഉൾ ഹഖ്. സ്വകാര്യ ലീഗായ ഐപിഎലിനെക്കാളും ഇന്ത്യ-ഓസ്ട്രേലിയ ഉഭയക്ഷി പരമ്പരയെക്കാളും ടി-20 ലോകകപ്പിനാണ് ഐസിസി പ്രധാന്യം നൽകേണ്ടത്. ടി-20 ലോകകപ്പ് മാറ്റിവച്ച് ഐപിഎൽ നടത്താൻ അനുവാദം നൽകരുതെന്നും ഇൻസമാം പറഞ്ഞു.
Read Also: ബിസിസിഐയുടെ അഭ്യർത്ഥന തള്ളി; പിഎസ്എൽ നവംബറിൽ; തിരിച്ചടി ഐപിഎല്ലിന്
“ലോകകപ്പും ഐപിഎലും ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി പരമ്പരയും ഒരേ സമയം നടക്കാനുള്ള സാധ്യത ഉണ്ടെന്ന് കേൾക്കുന്നു. അതുകൊണ്ട് തന്നെ ലോകകപ്പ് നടക്കാനിടയില്ലെന്നും കേൾക്കുന്നു. ഏഷ്യാ കപ്പുമായി ബന്ധപ്പെട്ടും ചിലതൊക്കെ കേൾക്കുന്നുണ്ട്. ഐപിഎൽ പോലെ സ്വകാര്യ ലീഗുകൾക്ക് പ്രത്യേക പരിഗണന നൽകില്ലെന്ന ശക്തമായ സന്ദേശം ഐസിസിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും നൽകണം. ടി-20 ലോകകപ്പ് നടക്കില്ലെന്നാണ് പലരും പറയുന്നത്. കൊവിഡ് ബാധയെ തുടർന്ന് ലോകകപ്പ് നടത്തുക ബുദ്ധിമുട്ടാണെന്ന് ക്രിക്കറ്റ് ഒസ്ട്രേലിയ ഐസിസിയെ അറിയിച്ചാൽ ഐസിസിയിൽ പിടിപാടുള്ള, ശക്തരായ ബിസിസിഐ ആ അവസരം പ്രയോജനപ്പെടുത്തും. സ്വകാര്യ ലീഗുകൾക്ക് ഐസിസി പരിഗണന നൽകരുത്.”- ഇൻസമാം പറഞ്ഞു.
Read Also: വിവോയുമായി ഐപിഎല്ലിനുള്ള കരാർ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോർട്ട്
അതേ സമയം, നവംബറിൽ പിഎസ്എൽ നടത്തരുതെന്ന അഭ്യർത്ഥന പിസിബി തള്ളിയിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പിഎസ്എൽ നോക്കൗട്ട് മത്സരങ്ങൾ പിസിബി മാറ്റിവച്ചിരുന്നു. ഇത് നവംബറിൽ നടത്തരുതെന്നാണ് ബിസിസിഐ അഭ്യർത്ഥിച്ചത്. ഒക്ടോബർ-നവംബർ വിൻഡോയിൽ ഐപിഎൽ നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. നവംബറിൽ പിഎസ്എൽ തീരുമാനിച്ചതോടെ തിരിച്ചടിയാവുക ഐപിഎല്ലിനാവും.
Story Highlights: Inzamam-ul-Haq Urges ICC To Prioritise T20 World Cup Over IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here