വിവോയുമായി ഐപിഎല്ലിനുള്ള കരാർ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോർട്ട്

BCCI Chinese Companies

ചൈനീസ് കമ്പനി വിവോയുമായി ഐപിഎല്ലിനുള്ള കരാർ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോർട്ട്. എക്സിറ്റ് ക്ലോസ് വിവോയ്ക്ക് അനുകൂലമാണെങ്കിൽ കരാർ റദ്ദാക്കില്ലെന്നും ഐപിഎലിൻ്റെ ഭാവിയെപ്പറ്റി ഇതുവരെ തീരുമാനം ആയിട്ടില്ലാത്തതിനാൽ ഈ വിഷയം സംസാരിക്കാൻ ഉടനെ ഐപിഎൽ ഗവേണിംഗ് കമ്മറ്റി യോഗം ചേരില്ലെന്നും മുതിർന്ന ബിസിസിഐ അംഗം പറഞ്ഞു. കേന്ദ്രം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ ചൈനീസ് കമ്പനികളുമായുള്ള ബന്ധം വീണ്ടും ചർച്ചയായത്.

Read Also: ചൈനീസ് കമ്പനികളുമായുള്ള സഹകരണം ഐപിഎൽ നിർത്തണം; കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമ

“ടി-20 ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയവകളുടെ ഭാവിയെപ്പറ്റിയൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. പിന്നെങ്ങനെ പെട്ടെന്ന് ഒരു യോഗം വിളിക്കും? സ്പോൺസർഷിപ്പിനെപ്പറ്റി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷേ, റദ്ദാക്കും എന്നൊരു വാക്ക് ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. ഞങ്ങൾ അത് പരിശോധിക്കുമെന്നാണ് പറഞ്ഞത്. യോഗം നടത്തി എല്ലാ വശങ്ങളും പരിശോധിക്കണം. എക്സിറ്റ് ക്ലോസ് വിവോയ്ക്ക് അനുകൂലമാണെങ്കിൽ എന്തിന് ഞങ്ങൾ 440 കോടി രൂപ പ്രതിവർഷ തുകയുള്ള കരാർ അവസാനിപ്പിക്കണം? എക്സിറ്റ് ക്ലോസ് ഞങ്ങൾക്ക് അനുകൂലമാണെങ്കിൽ മാത്രമേ കരാർ റദാക്കുകയുള്ളൂ.”- ബിസിസിഐ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Read Also: ഐപിഎലിലെ ചൈനീസ് കമ്പനികളുടെ സ്പോൺസർഷിപ്പ്; ബിസിസിഐയുടെ തീരുമാനം അടുത്ത ആഴ്ച

വിവോ സ്വയം പിന്മാറിയാൽ മാത്രമേ കരാർ റദ്ദാക്കാവൂ എന്ന നിർദ്ദേശവും ബിസിസിഐക്കുള്ളിൽ ഉയരുന്നുണ്ട്. കരാർ റദ്ദാക്കിയാൽ എക്സിറ്റ് ക്ലോസ് പ്രകാരം ബിസിസിഐ വിവോയ്ക്ക് ഉയർന്ന തുക നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കുമെന്നാണ് സൂചന. മാത്രമല്ല, ഉടൻ ഒരു ടൈറ്റിൽ സ്പോൺസറെ കണ്ടെത്തുക ബുദ്ധിമുട്ടാവുമെന്നും ബിസിസിഐക്കുള്ളിൽ തന്നെ അഭിപ്രായം ഉയരുന്നു. അതേ സമയം, കരാർ റദ്ദാക്കിയാൽ പോലും ചൈനീസ് വീഡിയോ കമ്പനിയായ ടെൻസെൻ്റിന് ഓഹരിയുള്ള ഡ്രീം ഇലവൻ, സ്വിഗ്ഗി, ബൈജുസ് എന്നീ കമ്പനികളും ഓൺലൈൻ ഷോപ്പിംഗ് ഭീമന്മാരായ ആലിബാബയ്ക്ക് നിക്ഷേപമുള്ള പേടിഎമ്മും ഭയക്കേണ്ടതില്ലെന്നാണ് വിവരം. ഇന്ത്യൻ കമ്പനികളാണെന്നതാണ് ഇവർക്കുള്ള ഗുണം.

Story Highlights: BCCI Unlikely To Sever Ties With Chinese Companies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top