മലപ്പുറത്ത് ഇന്ന് 25 പേർക്ക് കൊവിഡ്; പത്ത് പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം

മലപ്പുറം ജില്ലയിൽ ഇന്ന് 25 പേർക്ക് കൂടി കൊവിഡ്. ഇതിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ അഞ്ച് പേരുടെ വൈറസ് ബാധയുടെ ഉറവിടം അറിയില്ല. രോഗബാധിതരായി മലപ്പുറത്ത് ചികിത്സയിൽ 582 പേരുണ്ട്. ഇതുവരെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 1,240 പേർക്കാണ്. 1,132 പേർക്ക് കൂടി പ്രത്യേക നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 40,930 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവർ,
ജൂലൈ മൂന്നിന് രോഗബാധിതയായ എടപ്പാൾ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (10),
ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച ചോക്കാട് സ്വദേശിയുമായി ബന്ധമുണ്ടായ ചോക്കാട് സ്വദേശി (21),
ജൂലൈ അഞ്ചിന് പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (55),
ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച കമ്പളക്കല്ല് സ്വദേശിനിയുടെ സഹോദരന്റെ മക്കളായ ഒമ്പത് വയസുകാരൻ, അഞ്ച് വയസുകാരൻ
മഞ്ചേരി തുറക്കലിൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മഞ്ചേരി സ്വദേശി (25),
മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ നിലമ്പൂർ സ്വദേശിനി (32),
Read Also : ആലപ്പുഴയിൽ കാർ മരത്തിലിടിച്ച് അപകടം; സഹോദരന്മാർ മരിച്ചു
മഞ്ചേരിയിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ മഞ്ചേരി സ്വദേശി (29),
നിലമ്പൂർ സ്വദേശി (30)
പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശിയായ മത്സ്യ വിൽപനക്കാരൻ (57)
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷം മഞ്ചേരി പയ്യനാട് സ്വദേശിയായ ലോറി ഡ്രൈവർ (33) ക്ക് രോഗബാധ സ്ഥിരീകരിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ രോഗബാധ സ്ഥിരീകരിച്ചവർ
ജിദ്ദയിൽ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (35),
ജിദ്ദയിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (40),
ജിദ്ദയിൽ നിന്നെത്തിയ ഏലംകുളം സ്വദേശിനി (20),
ദുബായിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (38),
ദുബായിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിനി (31),
ദോഹയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിനി (28),
മദീനയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിനി (24),
ദമാമിൽ നിന്നെത്തിയ വഴിക്കടവ് സ്വദേശി (48),
റിയാദിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (രണ്ട് വയസ്),
റിയാദിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (22),
റാസൽഖൈമയിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (36),
റിയാദിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിനി (32),
ജിദ്ദയിൽ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (32),
ഷാർജയിൽ നിന്നെത്തിയ ആലങ്കോട് കോക്കൂർ സ്വദേശി (32)
ജില്ലയിൽ രോഗബാധിതരായി 582 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1,240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,132 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 40,930 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 702 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 38,568 പേർ വീടുകളിലും 1,660 പേർ കൊവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
Story Highlights – covid, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here