Advertisement

വട്ടിയൂർക്കാവിൽ പൊലീസുകാരന് കൊവിഡ്; അഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

July 19, 2020
3 minutes Read
kerala police

തിരുവനന്തപുരം വട്ടിയൂർകാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. തലസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുന്നതിനിടെയാണ് സംഭവം.

കൊവിഡ് സാഹചര്യം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 222 പേർക്കാണ്. അതിലും 203 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ആരോഗ്യ പ്രവർത്തകർക്കും തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Also : മലപ്പുറത്ത് ഇന്ന് 25 പേർക്ക് കൊവിഡ്; പത്ത് പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര പ്രതിസന്ധിയാണ് കൊവിഡ് മൂലമുണ്ടായിരിക്കുന്നത്. 20 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാർക്ക് കൊവിഡ് രോഗബാധയുണ്ട്. 150തോളം ജീവനക്കാർ നിരീക്ഷണത്തിലാണ്. ആറ് ദിവസത്തിനിടെ 18 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. എന്നാൽ ആശുപത്രി അടച്ചിടേണ്ട കാര്യമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 222, എറണാകുളം- 98, പാലക്കാട്- 81, കൊല്ലം- 75, തൃശൂർ- 61, കാസർഗോഡ്- 57, ആലപ്പുഴ- 52, ഇടുക്കി- 49, പത്തനംതിട്ട- 35, കോഴിക്കോട്- 32, മലപ്പുറം- 25, കോട്ടയം- 20, കണ്ണൂർ- 13, വയനാട്- 1 എന്നിങ്ങനെയാണ് രോഗബാധിതർ. കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയിൽ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരൻ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.

Story Highlights covid, vattayurkavu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top