15 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 15 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് രോഗബാധ. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബിഎസ്എഫ് ജവാൻമാർക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂർ ജില്ലയിലെ 4 കെഎസ്‌സി ജീവനക്കാർക്കും രോഗം ബാധിച്ചു.
ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 45 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 35 പേരുടെയും (പാലക്കാട് 1, കോഴിക്കോട് 2), കോട്ടയം ജില്ലയിൽ നിന്നുള്ള 19 പേരുടെയും (പത്തനംതിട്ട 1, ഇടുക്കി 1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), കോഴിക്കോട് (പത്തനംതിട്ട 1), കണ്ണൂർ (കോഴിക്കോട് 1) ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 2 പേരുടെയും (കൊല്ലം 1) പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
Read Also : തിരുവനന്തപുരം മെഡിക്കൽ കോളജ് അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
അതേസമയം സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 182 പേർക്കും, കോഴിക്കോട് ജില്ലയിൽ 92 പേർക്കും, കൊല്ലം ജില്ലയിൽ 79 പേർക്കും, എറണാകുളം ജില്ലയിൽ 72 പേർക്കും, ആലപ്പുഴ ജില്ലയിൽ 53 പേർക്കും, മലപ്പുറം ജില്ലയിൽ 50 പേർക്കും, പാലക്കാട് ജില്ലയിൽ 49 പേർക്കും, കണ്ണൂർ ജില്ലയിൽ 48 പേർക്കും, കോട്ടയം ജില്ലയിൽ 46 പേർക്കും, തൃശൂർ ജില്ലയിൽ 42 പേർക്കും, കാസർഗോഡ് ജില്ലയിൽ 28 പേർക്കും, വയനാട് ജില്ലയിൽ 26 പേർക്കും, ഇടുക്കി ജില്ലയിൽ 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റർ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ മരണം 43 ആയി.
Story Highlights – covid, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here