കാസർഗോഡ് പതിനാറുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് ഉൾപ്പെടെയുള്ള നാലു പേർ കസ്റ്റഡിയിൽ. കാസർഗോഡ് നീലേശ്വരത്താണ് സംഭവം. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം.

നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും പ്രദേശവാസികളായ മൂന്ന് യുവാക്കളെയും നീലേശ്വരം പൊലീസ് പിടികൂടി. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അമ്മാവൻമാർ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ പൊലീസ് പിടികൂടിയത്.

കർണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാൾ നേരത്തെ നാല് പീഡന കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തടക്കം കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടെ മാതാവും, ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും അടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ കൂടുതൽ പേർ ഇനിയും പ്രതി ചേർക്കപ്പെടുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

Story Highlights Rape, Kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top