മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനടുത്തിരുന്ന് ചായ കുടിച്ചും സിഗരറ്റ് വലിച്ചും പിതാവിന്റെ ക്രൂരത

ജോർദാനിൽ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനടുത്തിരുന്ന് ചായ കുടിച്ചും സിഗരറ്റ് വലിച്ചും പിതാവിന്റെ ക്രൂരത. വർഷങ്ങളായി വീട്ടിൽ സഹോദരന്മാരുടെയും പിതാവിന്റെയും പീഡനങ്ങൾക്ക് ഇരയായിരുന്ന അഹ്ലം എന്ന മുപ്പതുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. പ്രതിയെ മുൻകൂട്ടി തീരുമാനിച്ച കൊലപാതകക്കുറ്റം ചുമത്തി അമ്മാനിലെ ഗ്രാൻഡ് ക്രിമിനൽ കോടതി അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽ നിന്ന് ‘രക്ഷിക്കണേ’ എന്ന് നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന പിതാവ് സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ അമ്മ ഈ ക്രൂര കൃത്യം കണ്ടു നിന്നിട്ടും മൗനം പാലിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അവളുടെ ശരീരം ആകെ രക്തത്തിൽ കുളിച്ചിരുന്നു. എന്നാൽ, പിതാവ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആദ്യം സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയും തുടർന്ന് ശരീരം നിശ്ചലമാകുന്നതുവരെ ആക്രമിക്കുകയായിരുന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം അയാൾ മൃതദേഹത്തിന് അടുത്തിരുന്ന് അയാൾ ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.

പിതാവിനെ പിടിച്ചുമാറ്റാൻ അയൽവാസികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസിൽ വിവരം അറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നതായി നാട്ടുകാർ പ്രതികരിച്ചു.

അതേസമയം, അഹ് ലത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗതെത്തിയിട്ടുണ്ട്.

Story Highlights jordhan, murder, girl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top