കാൺപൂർ ഏറ്റുമുട്ടൽ കേസ്; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കാൺപൂർ ഏറ്റുമുട്ടലിലെ മുഖ്യപ്രതി വികാസ് ദുബെയെയും കൂട്ടാളികളെയും പൊലീസ് വെടിവച്ചു കൊന്നത് അന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഒരുകൂട്ടം ഹർജികൾ പരിഗണിക്കുന്നത്. വികാസ് ദുബെ കൊല്ലപ്പെട്ടതിനെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായി കാണാനാകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം നിലപാട് അറിയിച്ചിരുന്നു.

വികാസ് ദുബെ പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. സ്വയം പ്രതിരോധത്തിനായാണ് പൊലീസ് വെടിവച്ചതെന്നും, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ പരാമർശിച്ചിരുന്നു.

Story Highlights kanpur encounter case, supreme court,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top