ചൈനയിൽ സിനിമാ തീയറ്ററുകൾ തുറന്നു

Movie theatres reopen in China

കൊവിഡ് ഇടവേളക്ക് ശേഷം ചൈനയിൽ സിനിമാ തീയറ്ററുകൾ തുറന്നു. കൊവിഡ് ഭീതി താരതമ്യേന വളരെ കുറഞ്ഞ ഷാങ്‌ഹായ്, ഹാങ്ഷൂ തുടങ്ങിയ സ്ഥലങ്ങളിലെ തീയറ്ററുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് തീയറ്ററിലെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സിനിമ കാണാനെത്തുന്നവർ മുഖാവരണം ധരിക്കേണ്ടത് നിർബന്ധമാണ്.

കഴിഞ്ഞ 14 ദിവസങ്ങളിലായി ഒരു പുതിയ കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ചൈനീസ് തലസ്ഥാനം ബീജിങിലെ തീയറ്ററുകളും തുറക്കാനൊരുങ്ങുകയാണ്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Read Also : പ്രളയത്തിൽ മരണനിരക്ക് അധികരിക്കുന്നു; ഡാം തകർത്ത് വെള്ളം ഒഴുക്കി വിട്ട് ചൈന

കോൺഫറൻസുകൾ, എക്സിബിഷനുകൾ, കായിക മത്സരങ്ങൾ, സിനിമാ ശാലകൾ തുടങ്ങി ആളുകൾ ഒരുമിച്ച് കൂടുന്ന ഇടങ്ങൾ സാവധാനത്തിൽ തുറക്കാനാണ് ചൈനയുടെ നീക്കം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തു കൊണ്ട് വരും ദിവസങ്ങളിൽ ചൈന സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. നിലവിൽ ഷിൻജിയാങിൽ മാത്രമാണ് രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. 6,04,963 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 14.42 കോടി കടന്നു. 14,427,734 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. അതേസമയം, 86 ലക്ഷം പേര്‍ രോഗമുക്തി നേടി. 8,618,105 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

Story Highlights Movie theatres reopen in China

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top