കൊല്ലത്ത് പൊലീസുകാരനും കെഎസ്ആർടിസി കണ്ടക്ടർക്കും കൊവിഡ്

covid 19, coronavirus, ernakulam

കൊല്ലത്ത് പൊലീസുകാരനും കെഎസ്ആർടിസി കണ്ടക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർക്കാണ് രോഗം കണ്ടെത്തിയത്.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ആര്യങ്കാവ്, കുളത്തുപ്പുഴ മേഖലകളിൽ വലിയ ആശങ്ക ഉണ്ടായിരുന്നു. ഈ ആശങ്ക മാറി വരുന്നതിനിടെയാണ് പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീനിലാക്കി. എട്ട് റവന്യു ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.

Read Also :ഇടുക്കിയിൽ ഒരു കൊവിഡ് മരണം കൂടി

ചടയമംഗലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ ഇക്കഴിഞ്ഞ പത്താം തീയതി തെന്മല ഡ്യൂട്ടിക്ക് പോയിരുന്നു. ഇതിന് ശേഷം പതിനെട്ടാം തീയതിയും ഡ്യൂട്ടിയിൽ എത്തിയിരുന്നു. കണ്ടക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചടയമംഗലം ഡിപ്പോ അടച്ചു.

Story Highlights Corona virus, Kollam, Conductor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top