സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേര്‍ക്കാണ്. ഇന്ന് 528 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്ത് നിന്ന് 82 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 54 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡിഎസ്സി 29, ഐടിബിപി 4, കെഎല്‍എഫ് 1, കെഎസ്സി 4 എന്നിങ്ങനെയാണ് രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുള്ളുവിളയില് 72 വയസുള്ള വിക്ടോറിയയാണ് മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളും ഇവര്‍ക്കുണ്ടായിരുന്നു. ഇന്ന് രോഗമുക്തി നേടിയത് 274 പേരാണ്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -151
കൊല്ലം -85
എറണാകുളം -80
മലപ്പുറം -61
കണ്ണൂര്‍ -57
പാലക്കാട് -46
ആലപ്പുഴ -46
കാസര്‍ഗോഡ് -40
പത്തനംതിട്ട -40
കോഴിക്കോട് -39
കോട്ടയം -39
തൃശൂര്‍ -19
വയനാട് -17
രോഗമുക്തി നേടിയവരുടെ കണക്ക്
തിരുവനന്തപുരം -11
കൊല്ലം -11
ആലപ്പുഴ -70
കോട്ടയം -10
ഇടുക്കി -5
എറണാകുളം -7
തൃശൂര്‍ -6
പാലക്കാട് -34
മലപ്പുറം -51
കോഴിക്കോട് -39
വയനാട് -14
കണ്ണൂര്‍ -10
കാസര്‍ഗോഡ് -6
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകള്‍ പരിശോധിച്ചു.യ 1,62,444 പേരാണ് നിരീക്ഷണത്തിലുള്ളത്. 8277 പേര് ആശുപത്രികളിലാണ്. 984 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8056 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – covid confirmed 720 people kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here