കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം

കൊവിഡ് ബാധിച്ച് എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം. ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്.

ആലുവ സ്വദേശിയായ 59കാരനാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന് ന്യുമോണിയയുമുണ്ട്. പ്ലാസ്മ തെറാപ്പിക്ക് പുറമെ ടോസിലിസുമാബും ഇദ്ദേഹത്തിന് നൽകി.മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലും കൊവിഡ് നോഡൽ ഓഫീസറുമായ ഡോ. എ ഫത്താഹുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്.

Read Also :കൊവിഡ് പ്രതിരോധം: എല്ലാ മെഡിക്കല്‍ കോളജുകളിലും പ്ലാസ്മ ചികിത്സ ആരംഭിക്കും: പ്ലാസ്മ ബാങ്കുകളും

അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ പേഴ്‌സണൽ സ്റ്റാഫിന് ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം പല തവ സന്ദർശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാൻ കാരണമെന്നാണ് സൂചന. അജാനൂർ പഞ്ചായത്ത് സ്വദേശിയായ പിഎ കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.

Story Highlights Covid 19, kalamassery medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top