Advertisement

കൊവിഡ്; ഒമാനില്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടും

July 21, 2020
1 minute Read

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന സുപ്രിംകമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ടുവരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ലോക്ക്ഡൗണ്‍ കാലായളവില്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളും കടകളും രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ബലിപെരുന്നാള്‍ പ്രര്‍ത്ഥനകള്‍, പെരുന്നാള്‍ വിപണികള്‍, പെരുന്നാള്‍ ദിനത്തിലെ ഗൃഹ സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന സുപ്രിംകമ്മിറ്റി യോഗം തീരുമാനിച്ചു.

Story Highlights COVID19: Oman to close all governorates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top