ഡല്‍ഹിയില്‍ സെറോ സര്‍വേയ്ക്ക് വിധേയരായ 22.86 ശതമാനം പേര്‍ക്കും കൊവിഡ്

covid19 delhi

ഡല്‍ഹിയില്‍ സെറോ സര്‍വേയ്ക്ക് വിധേയരായ 22.86 ശതമാനം പേര്‍ക്കും കൊവിഡ്. രാജ്യതലസ്ഥാനത്തെ 77 ശതമാനം ആള്‍ക്കാര്‍ക്ക് രോഗം പിടിപ്പെടാനുളള സാധ്യത നിലനില്‍ക്കുന്നുവെന്ന് എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് കുമാര്‍ സിംഗ് വ്യക്തമാക്കി. ഡല്‍ഹിയില്‍ പ്രതിദിന കേസുകളുടെ എണ്ണം കുറയുന്നതിനിടെയാണ് ആശങ്കയേറ്റുന്ന സര്‍വേ ഫലം പുറത്തുവന്നത്.

Read Also : ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡല്‍ഹിയിലെ പതിനൊന്ന് ജില്ലകളിലും ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ നടത്തിയ സെറോ സര്‍വേയുടെ ഫലമാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിട്ടത്. 21,387 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 22.86 ശതമാനം പേരില്‍ രോഗബാധ കണ്ടെത്തി. സെന്‍ട്രല്‍ ഡല്‍ഹി, ഷെഹദ്ര തുടങ്ങിയ ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. രോഗലക്ഷണമില്ലാത്തവരുടെ എണ്ണം കൂടുതലാണെന്നും സര്‍വേയില്‍ കണ്ടെത്തി. 77 ശതമാനം പേര്‍ക്ക് രോഗം പിടിപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നു. അതിനിടെ രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ സാമ്പിള്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവെന്നും അറിയിച്ചു.

Story Highlights 77% of people in delhi are at risk of contracting covid; NCDC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top