സ്വർണക്കടത്ത്; ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസെന്ന് സൂചന

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് സൂചന. കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ റബിൻസാണെന്നാണ് വിവരം. യുഎഇയിൽ നിന്ന് പാഴ്‌സൽ ഫൈസലിന്റെ പേരിൽ അയച്ചത് റബിൻസാണ്. ദുബായിൽ നടന്ന നീക്കങ്ങളുടെ പിന്നിലും റബിൻസാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിലും റബിൻസിന് അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം.
സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയിലേക്കുള്ള അന്വേഷണത്തിലാണ് എൻഐഎ. റബിൻസിന്റെ ഇടപെടൽ സംബന്ധിച്ചുള്ള വിവരങ്ങൾ എൻഐഎക്ക് നൽകിയത് റോയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. റബിൻസിന്റെ ഇടപെടൽ ഉൾപ്പെടെ അടങ്ങുന്ന റിപ്പോർട്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപ് റോ, എൻഐഎക്ക് കൈമാറിയിരുന്നു. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഫൈസൽ ഫരീദിനെ സ്വർണക്കടത്തിന് നിയമിച്ചത് റബിൻസാണെന്നാണ് വിവരം. റോ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സ്വർണം ഇന്ത്യയിലേക്ക് കടത്തി അയച്ചിരുന്നത് റബിൻസാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കും.
Story Highlights – Gold smuggling, Faizal fareed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here