കൊവിഡ് വ്യാപനം; നെടുമ്പാശേരി വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കും

നെടുമ്പാശേരി വിമാനത്താവളത്തിലെ നിരീക്ഷണം ശക്തമാക്കും. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ലാ കളക്ടറാണ് നിർദേശം നൽകിയത്.
കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എയർപോർട്ട് നോഡൽ ഓഫീസർമാരുമായി നടത്തിയ ചർച്ചയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ കളക്ടർ നിർദേശിച്ചത്. വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ മാർച്ച് 15ന് പുറത്തിറക്കിയിരുന്നു. പിന്നീട് ജൂൺ 25 നും ജൂലൈ 2 നും മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചിരുന്നു. ആന്റിബോഡി, ആന്റിജൻ പരിശോധനകൾ കൂടി ഉൾപ്പെടുത്തിയാണ് മാർഗനിർദേശങ്ങൾ പരിഷ്‌ക്കരിച്ചത്.
Read Also :കൊച്ചിയിൽ പതിനെട്ട് കന്യാസ്ത്രീകൾക്ക് കൊവിഡ്
നിലവിലെ സാഹചര്യത്തിൽ മാർച്ച് 15 ലെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളത്തിലെ സുരക്ഷാ നടപടികളും നിരീക്ഷണവും.
Story Highlights – Corona virus, Nedumbassery Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here