ആദ്യ ഗുൽബെൻഗിയൻ അവാർഡ് ഗ്രേറ്റ തുൻ ബർഗിന്

കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ആളുകൾ/ അല്ലെങ്കിൽ ഗ്രൂപ്പുകൾ എന്നിവരെ ലക്ഷ്യമിട്ട് നൽകുന്ന ആദ്യ ഗുൽബെൻഗിയൻ അവാർഡ് ഗ്രേറ്റ തുൻ ബർഗിന്.
1.15 മില്യൺ ഡോളർ ആണ് സമ്മാന തുകയായി ലഭിക്കുക.
‘ഈ തുക തനിക്ക് സങ്കൽപിക്കാൻ ആവുന്നതിലും അപ്പുറമാണെന്നും തുക കാലാവസ്ഥ സുസ്ഥിര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ഗ്രേറ്റ വെളിപ്പെടുത്തി. മാത്രമല്ല, സമ്മാനത്തിൽ 100,000 യൂറോ ആമസോണിലെ കൊറോണ വൈറസ് പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ബ്രസീലിന്റെ നേതൃത്വത്തിലുള്ള ‘എസ്ഒഎസ് അമസോണിയ’-ക്ക് നൽകും. മറ്റൊരു 100,000 യൂറോ ഇക്കോസൈഡ് ഫൗണ്ടേഷനും നൽകുമെന്ന് ഗ്രേറ്റ വ്യക്തമാക്കി.
ആംനസ്റ്റി ഇന്റർനാഷണലിന്റെ മികച്ച മനുഷ്യാവകാശ പ്രവർത്തകർക്കുള്ള പുരസ്‌കാരവും, സ്വീഡിഷ് റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡും നേടിയ 17 കാരിയായ ഗ്രേറ്റ കരസ്ഥമാക്കിയ ഏറ്റവും വലിയ പുരസ്‌കാരമാണിത്. ലോകമമ്പാടുമുള്ള 136 നോമിനീസിൽ നിന്നാണ് ഗ്രേറ്റയെ അവാർഡിനായി തെരഞ്ഞെടുത്തത്.
Story Highlights – greta thun berg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here