Advertisement

മലപ്പുറത്ത് അതീവ ജാഗ്രത; മൂന്ന് മത്സ്യ മാർക്കറ്റുകൾ അടച്ചു

July 21, 2020
2 minutes Read

മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത. സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മൂന്ന് മത്സ്യ മാർക്കറ്റുകൾ അടച്ചു. പാലക്കാട്-മലപ്പുറം അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി.

കൊണ്ടോട്ടി, പെരിന്തൽമണ്ണ പൂപ്പലം, തിരൂർ മാർക്കറ്റുകളാണ് താത്ക്കാലികമായി അടച്ചത്. കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി കണ്ടെയ്ന്റ്‌മെന്റ് സോൺ ആക്കാൻ ജില്ലാ ഭരണകൂടം സർക്കാരിക്ക് ശുപാർശ നൽകി. തൊഴിലാളികൾ കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയതായി സൂചന ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. രോഗ വ്യാപനം തടയാൻ വീടുകൾ തോറും പരിശോധന നടത്തും. തിരൂർ ഗൾഫ് മാർക്കറ്റിൽ രണ്ട് ട്രൊമാകെയർ വോളന്റിയർമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗൾഫ് മാർക്കറ്റ് താത്ക്കാലികമായി അടച്ചു. മാർക്കറ്റിൽ ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി ആന്റിജൻ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Read Also :മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു

പാലക്കാട്-മലപ്പുറം അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി. പുലാമന്തോൾ, തിരുവേഗപ്പുറ പാലങ്ങൾ താത്ക്കാലികമായി അടച്ചു. പട്ടാമ്പിയിലെ രോഗവ്യാപന പശ്ചാത്തലത്തിലാണ് നടപടി. പുലാമന്തോൾ വഴി പാലക്കാട്, തൃശൂർ ജില്ലകളിലേക്ക് പോകേണ്ടവർ അങ്ങാടിപ്പുറം, കുളത്തൂർ, വളാഞ്ചേരി വഴി പോകണം എന്ന് പൊലീസ് അറിയിച്ചു.

Story Highlights Malappuram, Covid 19, fish market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top