കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്

കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികളിൽ ഒരാൾ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തിൽ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാർത്ഥി. മറ്റൊരാൾ തൈക്കാട് കേന്ദ്രത്തിൽ ആണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിയാണ് ഈ വിദ്യാർത്ഥി.
പരീക്ഷാ സമയത്ത് തന്നെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കരകുളം സ്വദേശി പ്രത്യേക മുറിയിൽ ഒറ്റക്കാണ് പരീക്ഷ എഴുതാൻ ഇരുന്നത്. അതേസമയം, പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Read Also : തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 182 പേര്‍ക്ക്; 170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരത്ത് മാത്രം ഇന്നലെ കൊവിഡ് ബാധിച്ചത് 182 പേർക്കാണ്. ഇതിൽ 170 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
Story Highlights – two students confirmed covid who wrote keam exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here