നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന് കുഞ്ഞ് ജനിച്ചു

നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന് കുഞ്ഞ് ജനിച്ചു. പെൺകുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന സന്തോഷ വാർത്ത സിദ്ധാർത്ഥ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്ക് വച്ചിരിക്കുന്നത്.
സംസിധായകൻ ഭരതന്റെയും കെപിഎസ്‌സി ലളിതയുടെയും മകനായ സിദ്ധാർത്ഥ് 2019 ഓഗസ്റ്റ് 31നാണ് അടുത്ത സുഹൃത്തായ സുജിന ശ്രീധരനെ വിവാഹം കഴിക്കുന്നത്.
നമ്മൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സിദ്ധാർത്ഥ്, ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’യുടെ റീമേക്കിലൂടെയാണ് സംവിധാനാകുന്നത്. തുടർന്ന് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന സിനിമ സംവിധാനം ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Story Highlights – Actor and director Siddharth Bharathan, baby
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here