എറണാകുളത്ത് ആശങ്ക; ക്ലസ്റ്ററുകൾക്ക് പുറമെ സമീപപ്രദേശങ്ങളിലും സമ്പർക്കരോഗ വ്യാപനം കൂടുതൽ

എറണാകുളം ജില്ലയിൽ സമൂഹവ്യാപന ആശങ്ക വർധിക്കുന്നു. തീവ്ര വ്യാപന ക്ലസ്റ്ററുകൾക്ക് പുറമെ സമീപപ്രദേശങ്ങളിലും സമ്പർക്കരോഗ വ്യാപനം കൂടുതൽ. രണ്ടാഴ്ചക്കിടെ 656 പേർക്കാണ് സമ്പർക്കത്തിലൂടെ മാത്രം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ജില്ലയിൽ ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകളിലാണ് സമ്പർക്ക രോഗികളുടെ എണ്ണം കൂടുതൽ. ക്ലസ്റ്ററുകൾക്ക് പുറമെ സമീപ പ്രദേശങ്ങളിലെ രോഗവ്യാപനവും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇന്നലെ 51 സമ്പർക്കരോഗബാധയാണ് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് മാത്രം റിപ്പോർട്ട് ചെയ്തത്. 35 കേസുകൾ റിപ്പോർട്ട് ചെയ്ത കീഴ്മാടിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ക്ലസ്റ്ററുകൾക്ക് പുറമെയുള്ള വൈറസ് വ്യാപനത്തിൽ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം. വ്യാപന തീവ്രത കൂടുതൽ ഉള്ള പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
Read Also : കീം പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്
ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്ത് എന്നിവയ്ക്ക് പുറമെ ആലങ്ങാട്, ചൂർണിക്കര, കരുമാല്ലൂർ പഞ്ചായത്തുകളും പൂർണമായും അടച്ചു. കൊച്ചി നഗരത്തിലെ പാലാരിവട്ടത്തും എളംകുളത്തും ഉറവിടമറിയാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ പരിശോധനകൾ പരമാവധി വർധിപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ആന്റിജൻ, ആന്റിബോഡി പരിശോധനകളും സുരക്ഷാ നിർദേശങ്ങളിൽ ഉൾപ്പെടുത്തും.
Story Highlights – Coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here