കീം പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്

കീം പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ 17 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിലാണ് വിദ്യാർത്ഥി കീം പരീക്ഷ എഴുതിയത്. അമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മകനും പോസിറ്റിവായത്.
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിയായ വിദ്യാർത്ഥിക്ക് നേരത്തെ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണർ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാർത്ഥികളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കും. തിരുവനന്തപുരത്ത് വിദ്യാർത്ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചരുന്നു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം ബാധിച്ചത്. ഇദ്ദേഹം കോട്ടൺ ഹിൽ സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ കൂടെ എത്തിയത്.
Read Also : കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റി
കോഴിക്കോട് കീം എൻട്രൻസ് പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ എൻട്രൻസ് പരീക്ഷ എഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളോടും അധ്യാപകരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.
Story Highlights – Covid 19, Keam Exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here