ഓഫീസ് ജീവനക്കാരന് കൊവിഡ്; ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ക്വാറന്റീനില്‍

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ആകെ 560 കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 33 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതുവരെ 1631 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 1077 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights covid: Himachal Pradesh Chief Minister in Quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top