കൊവിഡ് വ്യാപനം: ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു

സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ആലുവയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആലുവയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആലുവ മുനിസിപ്പാലിറ്റി, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം. ഈ മേഖലകളെ ലാര്‍ജ് ക്ലസ്റ്ററാക്കി കര്‍ഫ്യൂ ഏര്‍പ്പെടുത്തും.
ഇന്ന് രാത്രി 12 മണിമുതല്‍ ഇത് നടപ്പിലാക്കും. ഹോള്‍സെയില്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ ഒന്‍പതുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. കടകള്‍ രാവിലെ 10 മുതല്‍ രണ്ടുവരെ മാത്രമേ തുറക്കാവൂ.
Story Highlights – Curfew announced in Aluva municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here