സ്വർണക്കടത്ത്; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസ് എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് മുഖ്യമന്ത്രി അടക്കമുള്ളവരെ എതിർ കക്ഷിയാക്കി സമർപ്പിച്ച ഹർജി തള്ളിയത്.

ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് പുറമേ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരേയും അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ
സ്വർണക്കടത്ത് കേസിൽ ഇപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. എൻഐഎ അന്വേഷിക്കുന്ന ഘട്ടത്തിൽ കേസിൽ ഇടപെടില്ല. പ്രത്യേക അന്വേഷണം നിർദേശിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Story Highlights Gold smuggling case, Pinarayi vijayan, NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top