Advertisement

വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി 350 സ്മാർട്ട് ടെലിവിഷനുകൾ നൽകി രാഹുൽ ഗാന്ധി

July 22, 2020
Google News 2 minutes Read
rahul gandhi distributes 350 smart televisions

കൊവിഡ് കാലത്ത് സ്വന്തം മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് കൈതാങ്ങുമായി രാഹുൽഗാന്ധി. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം 350 സ്മാർട്ട് ടെലിവിഷനുകളാണ് രാഹുൽഗാന്ധി സ്വന്തം നിലയ്ക്ക് മണ്ഡലത്തിലെത്തിച്ചു നൽകിയത്.

കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പ്രചോദനം നൽകുന്നത് ലക്ഷ്യംവച്ചാണ് ‘പഠിച്ചുയരാൻ കൂടെയുണ്ട് പദ്ധതി’ ആവിഷ്‌ക്കരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം രാഹുൽ ഗാന്ധി ഓൺലൈനിലൂടെ നിർവഹിച്ചു.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവാരം പാലക്കര കോളനിയിൽ നടന്നു. മൂന്ന് പ്രദേശങ്ങളിലാണ് ടെലിവിഷനുകൾ ഇതിനോടകം വിതരണം ചെയ്തത്. പരിപാടിയിൽ രാജ്യസഭാ എംപി കെസി വേണുഗോപാൽ, ഒആർ കേളു എംഎൽഎ എന്നിവരും സംസാരിച്ചു.

വയനാട്ടിലെ പട്ടികവർഗ കോളനികളിൽ മിടുക്കരായ വിദ്യാർത്ഥികൾ നിരവധിയുണ്ടെന്നും അവരെ കൈപിടിച്ചുയർത്താൻ പൊതുസമൂഹം സന്നദ്ധരാകണമെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.

Story Highlights rahul gandhi distributes 350 smart televisions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here