ആശ്രമങ്ങൾ, മഠങ്ങൾ തുടങ്ങിയ ഇടങ്ങളില്‍ കർശന നിയന്ത്രണങ്ങൾക്ക് നിർദേശം

covid convent

എറണാകുളം ജില്ലയിൽ മൂന്ന് കോൺവെന്റുകളിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശ്രമങ്ങൾ, മഠങ്ങൾ, പ്രായമായ ആളുകൾ താമസിക്കുന്ന ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി. എറണാകുളത്ത് 100 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 94 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആലുവ കീഴ്മാട് ക്ലസ്റ്ററിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി.

പ്രായമുള്ള ധാരാളം പേർ ഇത്തരം സ്ഥലങ്ങളിൽ വസിക്കുന്നുണ്ട്. ഇവരെ കാണാൻ വരുന്നവർ രോഗവാഹകരാകുന്നത് അപകടകരമാണ്. പല രോഗമുള്ളവരും ഈ കേന്ദ്രങ്ങളിലുണ്ട്. ഇവിടങ്ങളിൽ സന്ദർശനം നടത്തുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നും മുഖ്യമന്ത്രി. തിരിച്ചറിവോടെ അത്തരം സന്ദർശനങ്ങൾ ഒഴിവാക്കുക. ഇനി സന്ദർശിക്കുകയാണെങ്കിൽ കൂടി കൊവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സന്ദർശിക്കുക.

Read Also : തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു; 100 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കീഴ്മാട്, അയ്യംപള്ളി, തൃക്കാക്കര കോൺവെന്റുകളിൽ പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലോസ്ഡ് ക്ലസ്റ്റർ ആക്കിയാണ് പരിശോധന. ചെല്ലാനത്തോട് ചേർന്ന് കിടക്കുന്ന മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കോർപറേഷൻ ഡിവിഷനുകളിൽ വ്യാപനത്തിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി. ഇവിടെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Story Highlights ashrama, convents, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top