വൃക്ഷാരോപണ്‍ അഭിയാന് അമിത് ഷാ ഇന്ന് തുടക്കമിടും

Amit Shah

വൃക്ഷാരോപണ്‍ അഭിയാന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തുടക്കമിടും. കേന്ദ്ര കല്‍ക്കരി- ഖനന- പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കും. രാജ്യത്തെ ആറ് എക്കോ പാര്‍ക്കുകള്‍/ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും കേന്ദ്ര ആഭ്യന്തര മന്ത്രി ഇതിന്റെ ഭാഗമായി നിര്‍വഹിക്കും.

കല്‍ക്കരി/ലിഗ്‌നൈറ്റ് ശേഖരം ഉള്ള പത്ത് സംസ്ഥാനങ്ങളിലെ 38 ജില്ലകളിലായുള്ള 130 സ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കല്‍ക്കരി/ലിഗ്‌നൈറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കല്‍ക്കരി മന്ത്രാലയം ആണ് വൃക്ഷാരോപണ്‍ അഭിയാന്‍ സംഘടിപ്പിക്കുന്നത്.

ഖനികള്‍, കോളനികള്‍, കാര്യാലയങ്ങള്‍, കല്‍ക്കരി/ലിഗ്‌നൈറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വലിയതോതിലുള്ള വൃക്ഷത്തൈ നടീല്‍ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കും. പൊതു സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വനവത്കരണത്തിന്റെ ഭാഗമായി നിര്‍ദിഷ്ട പദ്ധതി സ്ഥലങ്ങള്‍ക്ക് സമീപത്തുള്ള മേഖലകളിലും മരത്തൈകള്‍ വിതരണം ചെയ്യും.

ഇവ കാലക്രമത്തില്‍ വിനോദസഞ്ചാര സര്‍ക്യൂട്ടിന്റെ ഭാഗമായി മാറുകയും ചെയ്യും. പ്രാദേശിക മേഖലയിലുള്ള ജനങ്ങള്‍ക്ക് വരുമാനം സൃഷ്ടിക്കുക, തൊഴിലുകള്‍ക്ക് ആവശ്യമായ കഴിവുകള്‍ രൂപപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്.

Story Highlights Amit Shah To Launch Vriksharopan Abhiyan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top