Advertisement

കൊവിഡ് നിരീക്ഷണത്തിലിരുന്ന 15 വയസുകാരൻ മരിച്ച നിലയിൽ

July 23, 2020
Google News 1 minute Read
Kollam Suicide case; Three in custody

മലപ്പുറം തവനൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ജാസിലിന് 15 വയസായിരുന്നു. തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ചിൽഡ്രൻസ് ഹോമിൽ നിരീക്ഷണത്തിൽ ആയിരുന്നു മുഹമ്മദ് ജാസിൽ.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.വീട്ടിലേക്ക് അയക്കുന്നതിന് മുമ്പ് മുൻകരുതലിന്റെ ഭാഗമായി ചിൽഡ്രൻസ് ഹോമിലെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചതായിരുന്നു. ഇന്ന് രാവിലെയാണ് ജാസിലിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ആലപ്പുഴയിൽ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി ഇന്നുണ്ടായി. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചോക്കാട് മാളിയേക്കൽ സ്വദേശി ഇർഷാദ് അലി(26)ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആളായതിനാൽ കൊവിഡ് പരിശോധന നടത്തും. ഈ മാസം നാലിന് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Story Highlights covid. suicide, malppuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here