2021 ന് മുമ്പ് കൊവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുത് : ലോകാരോഗ്യ സംഘടന

2021 ന് മുമ്പ് കൊവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
എല്ലാവർക്കും തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ലിഎച്ചഒ ലക്ഷ്യം വയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാൻ പറഞ്ഞു.
അടുത്ത വർഷം ആദ്യ ഭാഗത്തോടെ ജനങ്ങൾക്ക് കാെവിഡ് വാക്‌സിൻ ലഭ്യമാകുമെന്നാണ് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്. വാക്‌സിൻ പണക്കാർക്കോ പാവപ്പെട്ടവർക്കോ വേണ്ടി മാത്രമല്ല, വാക്‌സിൻ എല്ലാവർക്കുമുള്ളതാണെന്നും മൈക്ക് കൂട്ടിച്ചേർത്തു.
Story Highlights – Don’t expect first COVID 19 vaccinations until early 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here