കടലാക്രമണ ഭീഷണി; ഒന്‍പത് ജില്ലകള്‍ക്ക് അടിയന്തര ധനസഹായം

കടലാക്രമണ കെടുതികള്‍ നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്.
കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപണികളും അടിയന്തരമായി ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ബണ്ട് സംരക്ഷണം, കടല്‍തീരത്തെ വീട് സംരക്ഷണം എന്നിവ ആവശ്യമായി വരികയാണെങ്കില്‍ പണം വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ജലസേചന വകുപ്പിനും, കൃഷി വകുപ്പിനും സ്വന്തമായി ഈ പ്രവൃത്തിക്ക് പണം ലഭ്യമല്ല എങ്കില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ ജിയോ ട്യൂബുകളോ ഇടുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു പഞ്ചായത്തില്‍ പരമാവധി രണ്ടു ലക്ഷം രൂപ, മുനിസിപ്പാലിറ്റിയില്‍ മൂന്നു ലക്ഷം രൂപ, കോര്‍പ്പറേഷനില്‍ അഞ്ചു ലക്ഷം രൂപ വരെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Story Highlights – Emergency financial assistance to nine districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here