കോട്ടയത്ത് 80 പേർക്കു കൂടി കൊവിഡ്; 54 പേർക്ക് സമ്പക്കത്തിലൂടെ രോഗബാധ

കോട്ടയം ജില്ലയിൽ 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 54 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ അഞ്ച് പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടർ എം അഞ്ജനയും എഡിഎം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി.
Read Also : മലപ്പുറത്ത് ഇന്ന് 89 പേർക്ക് കൊവിഡ്; കോഴിക്കോട് 67 പേർക്ക് കൊവിഡ്
സമ്പർക്ക രോഗവ്യാപനം നിയന്ത്രണാതീതമായതോടെ കോട്ടയം ജില്ല ഗുരുതര സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. 274 പേർക്കാണ് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പകർന്നത്. 32 പേർക്ക് എവിടെ നിന്ന് കൊവിഡ് ബാധിച്ചെന്ന് കണ്ടെത്താനായിട്ടില്ല. ചങ്ങനാശ്ശേരി, ചിങ്ങവനം, വൈക്കം, കുമരകം മേഖലകളിൽ മുമ്പ് കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് രോഗം പകർന്നു. പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് ബാധിച്ചതോടെ, ജില്ല കളക്ടർ എം അഞ്ജന, എഡിഎം അനിൽ ഉമ്മൻ ഉൾപ്പെടെ 14 ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി.
Read Also : എറണാകുളത്ത് നൂറില് 94 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ; ആശങ്ക
ആൻ്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് നൂറിലധികം പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ മുപ്പത് ഡോക്ടേഴ്സ് ഉൾപ്പെടെ അൻപതിലധികം ജീവനക്കാർ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കം മൂലം രോഗം പടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഉറവിടം അറിയാത്ത സമ്പർക്ക രോഗബാധയും കുത്തനെ കൂടുകയാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്ക് പരിശോധിച്ചാൽ, ഇതിൻറെ മൂന്നിലൊന്ന് മാത്രമാണ് ദിവസേനയുള്ള രോഗമുക്തി. കോട്ടയം ജില്ലക്കാരായ 389 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
Story Highlights – kottayam covid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here