Advertisement

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ സർവീസ് നടത്താൻ സ്‌പൈസ് ജെറ്റിന് അനുമതി

July 23, 2020
1 minute Read

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ സർവീസ് നടത്താൻ സ്‌പൈസ് ജെറ്റിന് അനുമതി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. എന്നാൽ, സർവീസുകൾ എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. അമേരിക്കയിലേക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയാണ് സ്പൈസ് ജെറ്റ്.

കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ മാത്രമായിരുന്നു അമേരിക്കയിലേക്ക് സർവീസ് നടത്തിയിരുന്നത്.

അതേസമയം, എല്ലാ പ്രതികൂല സാഹചര്യങ്ങളിലും അനുകൂലമായ ഒരു അവസരം ഉണ്ടാകുമെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ സ്‌പൈസ് ജെറ്റിന് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് കരുതുന്നതായി മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.

മെയ് 22ന് യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാൻ 400 ൽ അധികം ചാർട്ടർ സർവീസുകളും 4300 ചരക്ക് വിമാന സർവീസുകളും സ്പൈസ് ജെറ്റ് നടത്തിയിരുന്നു.

Story Highlights -spice jet, india and USA

 
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top