Advertisement

സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാര നാളെയെത്തും

July 23, 2020
2 minutes Read

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാര നാളെ റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ആണ് ചിത്രത്തിന്റെ റിലീസ്. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

ചിത്രത്തിലെ റിലീസ് ചെയ്ത ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിനിമയുടെ സംവിധായകന്‍ മുകേഷ് ചബ്രയാണ് സിനിമയുടെ പോസ്റ്റര്‍ ആദ്യമായി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. സ്‌നേഹം മാത്രം എന്ന അടിക്കുറിപ്പിലാണ് സംവിധായകന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

സിനിമ ആരാധകരെ നടുക്കിയ സംഭവമായിരുന്നു സുശാന്തിന്റെ ആത്മഹത്യ. സുശാന്ത് യാത്രയായി മൂന്നാഴ്ച പിന്നിടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്.
സുശാന്ത് സിംഗ് രജ്പുത്തിന് ശ്രദ്ധാഞ്ജലിയൊരുക്കി എ.ആര്‍. റഹ്മാന്‍ വെര്‍ച്വല്‍ സംഗീത സദസ് സംഘടിപ്പിച്ചിരുന്നു. ദില്‍ ബേച്ചാരയ്ക്ക് വേണ്ടി എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഒന്‍പത് ഗാനങ്ങളാണ് വെര്‍ച്വല്‍ സംഗീത സദസില്‍ അവതരിപ്പിച്ചത്. ദില്‍ ബേച്ചാരയില്‍ ഗാനങ്ങള്‍ ആലപിച്ച അതേഗയകരും സംഗീത സദസില്‍ റഹ്മാനൊപ്പം എത്തി.

Story Highlights Sushant Singh Rajput’s Dil Bechara will be released tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top