ഇന്ത്യൻ സേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകുന്നതിനുളള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി

ഇന്ത്യൻ സേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകുന്നതിനുളള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. സുപ്രിംകോടതി ഉത്തരവ് പുറത്തുവന്ന് അഞ്ചുമാസങ്ങൾക്ക് ശേഷമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

ജഡ്ജ്, അഡ്വക്കേറ്റ് ജനറൽ, ആർമി എജ്യുക്കേഷണൽ കോർപ്സ് (എഇസി) എന്നിവയ്ക്ക് പുറമേ, ഇന്ത്യൻ ആർമിയുടെ പത്ത് സ്ട്രീമുകളിലെയും ഷോർട്ട് സർവീസ് കമ്മീഷൻഡ് വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കുന്നതാണ് വിജ്ഞാപനം.

ഉത്തരവ് സൈന്യത്തിൽ സുപ്രധാന പങ്കുവഹിക്കാൻ വനിതാ ഉദ്യോഗസ്ഥരെ ശാക്തിപ്പെടുത്തുമെന്ന് സൈനിക വക്താവ് പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാൻ കേന്ദ്രത്തിന് ഒരുമാസം കൂടി സുപ്രിംകോടതി ഈ മാസം ആദ്യം അനുമതി നൽകിയിരുന്നു.

Story Highlights -central government,notification, permenent commission women in indian army

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top