Advertisement

ഇന്നത്തെ 222 പേരിൽ 206 പേരും സമ്പർക്ക രോഗികൾ; തലസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2500 കടന്നു

July 23, 2020
2 minutes Read
thiruvananthapuram covid today

തലസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗൗരവതരമായി തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തലസ്ഥാനത്താണ്. ഇന്ന് 222 പേർക്ക് ഇവിടെ കൊവിഡ് 19 സ്ഥിരീകരിച്ചു. 206 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ 7 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2500 കടന്നു. കൂടുതൽ ജാഗ്രത വേണ്ട സമയമെന്നും മാർക്കറ്റുകളും, വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പുല്ലുവിളയിൽ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്ന വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

Read Also : ബലി പെരുന്നാളിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി

കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർമാരുടെ എണ്ണം ഏഴായി. ജില്ലയിൽ എം.എൽ.എമാരുൾപ്പെടെ നിരീക്ഷണത്തിൽ പോകേണ്ടി വന്നു. തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽ നിന്നുൾപ്പടെയുള്ള ജീവനക്കാരെയും നിയോഗിക്കും. തീരപ്രദേശമായ അടിമലത്തുറയിൽ സ്വാധീനമുള്ളവർ, ജനങ്ങളെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണം. സമൂഹ വ്യാപനം സ്ഥിരീകരിച്ച
പുല്ലുവിളയിൽ, പ്രചരിക്കുന്നത് പോലെ, വ്യാപക രോഗബാധയെന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം പുല്ലുവിളയിൽ 17,000 കൊവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Story Highlights thiruvananthapuram covid today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top