പൊതുവിൽവേണ്ട കരുതലിനെ സൂചിപ്പിക്കുന്ന അനുഭവമാണ് തിരുവനന്തപുരം ജില്ലയിൽ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രിതി വർധിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച 222 പേരിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിട മറിയാത്ത 16 പേർക്ക് ഇന്ന് തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പൊതുവിൽ വേണ്ട കരുതലിനെ സൂചിപ്പിപ്പിക്കുന്ന അനുഭവമാണ് തിരുവനന്തപുരം ജില്ലയിൽ ഉണ്ടായിരിക്കുന്നത്. ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽ നിന്നുള്ളവരെയും ജീവനക്കാരെയും നിയോഗിക്കും. നഗരസഭ കൗൺസിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എംഎൽഎ ഉൾപ്പെടെയുള്ള ചില ജനപ്രതിനിധികൾ നിരീക്ഷണത്തിൽ പോകേണ്ടി വന്നിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ചാല മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാർക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്.
Story Highlights – thiruvananthapuram ,covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here