പൊലീസുകാര്‍ ഡ്യൂട്ടിയുടെ ഭാഗമായല്ലാതെ ക്വാറന്റീനില്‍ പോകേണ്ടി വന്നാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കുലര്‍

പൊലീസുകാര്‍ ഡ്യൂട്ടിയുടെ ഭാഗമായല്ലാതെ ക്വാറന്റീനില്‍ പോകേണ്ടി വന്നാല്‍ വകുപ്പുതല നടപടികള്‍ നേരിടേണ്ടി വരുമെന്ന് തൊടുപുഴ ഡിവൈ എസ്പി കെ.കെ. സജീവന്റെ സര്‍ക്കുലര്‍. ഡ്യൂട്ടിയില്‍ നിന്ന് അവധിക്കു പോകുമ്പോള്‍ പൊലീസുകാര്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും
ഏതെങ്കിലും തരത്തില്‍ ക്വാറന്റീനില്‍ പ്രവേശിക്കേണ്ട വന്നാല്‍ സ്വന്തം നിലയ്ക്ക് ചെലവു വഹിക്കുകയും നടപടിക്കു വിധേയരാകേണ്ടിവരുമെന്നാണ് തൊടുപുഴ സബ് ഡിവഷന്‍ പരിധിയില്‍ വരുന്ന എസ്എച്ച്ഒ മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്.
Read Also : ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 881 പേര്‍ക്കെതിരെ കേസെടുത്തു, മാസ്‌ക്ക് ധരിക്കാത്തതിന് 5500 കേസുകള്‍
ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങണമെന്നും കച്ചവട സ്ഥാപനങ്ങളില്‍ പോകരുതെന്നുമാണ് സര്‍ക്കുലറിലെ കര്‍ശന നിര്‍ദേശം. എല്ലാ പൊലീസുകാരെയും നാളെ 12 മണിക്കു മുന്‍പ് ഇക്കാര്യം അറിയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാണമെന്ന് എസ്എച്ച്ഒ മാരോട് ഡിവൈ എസ്പി നിര്‍ദേശം നല്‍കി.
Story Highlights – Circular, police, quarantine, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here