Advertisement

കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം

July 24, 2020
Google News 2 minutes Read

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സ്ഥിതി അതി സങ്കീർണമായി തുടരുന്നു.ജില്ലയിൽ തീര- നഗര-ഗ്രാമീണ മേഖലകളിൽ രോഗ വ്യാപനം.24 സംഘങ്ങൾ കൊവിഡ് പോക്കറ്റുകൾ കണ്ടെത്തി പരിശോധന നടത്തുന്നു. രാമചന്ദ്രൻ വ്യാപാര കേന്ദ്രം സന്ദർശിച്ച രണ്ടായിരം പേരുടെ പ്രാഥമിക പട്ടിക ജില്ലാ ഭരണകൂടം തയാറാക്കി.എയർ ഇന്ത്യാ സാറ്റ്സിലെ മൂന്നു ജീവനക്കാർക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് നഴ്‌സിംഗ് വിദ്യാർത്ഥിനികൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ തീര മേഖലയ്ക്ക് പുറമെ, നഗര- ഗ്രാമീണ മേഖലകളിലും സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധ വ്യാപകമായി സ്ഥിരീകരിക്കുകയാണ്. 78 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച രാമചന്ദ്രൻ വ്യാപാര കേന്ദ്രം സന്ദർശിച്ച രണ്ടായിരം പേരുടെ പ്രാഥമിക പട്ടിക ജില്ലാ ഭരണകൂടം തയാറാക്കി. ഈ പട്ടിക പൂർണമല്ല. തിരുവനന്തപുരം നഗരസഭ പരിധിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയുടെ ഒട്ടുമിക്ക എല്ലാ പ്രദേശങ്ങളിലുള്ളവർ രാമചന്ദ്രൻ വ്യാപാര കേന്ദ്രം സന്ദർശിച്ചതായാണ് വിവരം.

ജില്ലയിൽഇപ്പോൾ പരിശോധന നടക്കാത്ത ഇടങ്ങളിലും രോഗബാധിതരുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അനുമാനം. അതിനാൽഎല്ലാ മേഖലയിലും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.24 സംഘങ്ങൾകൊവിഡ് പോക്കറ്റുകൾകണ്ടെത്തി പരിശോധന നടത്തും. ഏതെങ്കിലും മേഖലയിൽ പോസീറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആ മേഖലയിൽ പരിശോധന വ്യാപിപ്പിക്കും.

അതേ സമയം, തിരുവനന്തപുരത്ത് എയർ ഇന്ത്യാ സാറ്റ്സിലെ മൂന്നു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ചുമട്ടുതൊഴിലാളികൾക്കും ഓപറേഷൻസ് വിഭാഗത്തിലെ ഒരാൾക്കുമാണ് രോഗബാധ. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റുജീവനക്കാരെക്വാറന്റീനിൽ പോകാൻ കമ്പനി അനുവദിച്ചില്ലെന്നും ജീവനക്കാർ പറഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളജിൽ രണ്ട് നഴ്‌സിംഗ് വിദ്യാർത്ഥിനികൾക്കും കൊവിഡ് സ്ഥിരീകരിച്ചു.35 നഴ്‌സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ പോയി. പട്ടം പിഎസ്‌സി ആസ്ഥാനത്ത് വിവിധ തസ്തികളിലേക്കുള്ള ഇന്റർവ്യു നടന്നു. കണ്ടെയിൻമെന്റ് സോണുകളിൽ നിന്നുള്ളവർക്കടക്കം അഭിമുഖത്തിനെത്തേണ്ടി വന്നതും പ്രതിഷേധത്തിനിടയാക്കി.നഗരസഭയിലെ 7 കൗൺസിലർമാർക്കടക്കം രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോകാൻ തയാറായില്ലെന്ന് നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാർ ആക്ഷേപം ഉയർത്തി.

Story Highlights – Covid ; The situation in Thiruvananthapuram is critical

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here