Advertisement

‘കുങ്കുമപ്പൂവ് കഴിക്ക്, അല്ലെങ്കിൽ കുഞ്ഞ് കറുത്തുപോകും’; ആളുകളുടെ വർണവെറിയെപ്പറ്റി യുവതിയുടെ തുറന്നെഴുത്ത്

July 24, 2020
3 minutes Read
facebook post about racism

തൊലിനിറം കറുത്തതിന് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ വിവരിച്ച് യുവതി. തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി വികാസ് എന്ന യുവതിയാണ് ഇപ്പോഴും നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന വർണവെറിയെപ്പറ്റി തുറന്നെഴുതിയത്. വിവഹാലോചനയുടെ സമയത്തും വിവാഹത്തിനു ശേഷവും രണ്ട് തരത്തിലുള്ള അവഹേളനങ്ങൾ തനിക്ക് അനുഭവിക്കേണ്ടി വന്നു എന്ന് ലക്ഷ്മി പറയുന്നു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ലക്ഷ്മിയുടെ തുറന്നെഴുത്ത്.

Read Also : മേക്കപ്പ് ഇല്ലാതെ സമീറ; അമ്മമാർക്കായി ഒരു തുറന്നുപറച്ചിൽ

ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ജോർജ് ഫ്ളോയ്ഡിനെ കുറിച്ചും black lives matter ക്യാമ്പയിനെക്കുറിച്ചുമൊക്കെ അറിഞ്ഞപ്പോൾ മുതൽ ഇതെഴുതണമെന്നു കരുതിയതാണ്. ഗായിക സയനോര താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞതോടെ ഇനിയും വൈകിക്കൂടാ എന്ന് തോന്നി.

വിദേശരാജ്യങ്ങളിലെ കാര്യമല്ല.. നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരിൽ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേൾക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ??

ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്….പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്…..കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വാചകമാണ് “പഠിപ്പൊന്നും അവർക്കൊരു പ്രശ്നമല്ല. നല്ല കളറുള്ള ഒരു കുട്ടി വേണം

കല്യാണം ഉറപ്പിച്ചപ്പോൾ. എട്ടൻ നല്ല ഫെയർ ആണ്. എനിക് പൊതുവെ ഇത്തിരി നിറം കുറവാണ്. കല്യാണ അലോചന വന്ന്പ്പോ തൊട്ടു കേൾക്കാൻ തുടങ്ങി “അയ്യോ ഇത് വേണോ പയ്യനു നല്ല കളർ ഉണ്ടല്ലോ”.

ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടിടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ എന്ന്. കാരണം അപൊഴേകും നിറത്തിന്റെ പേരിൽ ഉള്ള തഴയൽ ഒരുപാടായി കഴിഞ്ഞിരുന്നു… അതിനു മുൻപേ വന്ന ആലോചന ഓക്കേ വീട്ടുകാർ ആദ്യം വിളിക്കും താൽപര്യം ഉണ്ട് എന്ന് പറഞ്ഞ് പുറകെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട് പറയും അവന് നല്ല കളർ ഉള്ള കുട്ടി വേണം എന്നാണ് അത് കൊണ്ട് proceed ചെയ്യുന്നില്ല എന്ന്…(പിന്നെ എന്തിനടോ ആദ്യം വിളിച്ചത്.. കല്യാണം ആലോചിക്കുന്ന പയ്യനെ കാണിക്കാതെ ആണോ താൽപര്യം ഉണ്ടെന്ന് പറയുന്ന ?)

കല്യാണതിനു ​​മുൻപേ സംസാരികണം എന്ന് ഒരു നിർബന്ധം ഉണ്ടായിരുന്നു ഏട്ടന് അപ്പോ ഞാൻ വീണ്ടും ചോദിച്ചു ഫോട്ടോ ശെരിക്കും കണ്ടല്ലോ അല്ലെ എന്ന്. അപ്പോ എനിക് കിട്ടിയ ആ ഒരൊറ്റ മറുപടിയിൽ നിന്ന് ഞാൻ ഉറപ്പിച്ചു ഈ മനുഷ്യൻ മതി എനിക് ഇനി അങ്ങോട്ട് എന്ന്..

Engagemnt ആയപ്പോൾ വീണ്ടും കേട്ടു.. കല്യാണം അയപ്പോ പിന്നേം. അത് കഴിഞ്ഞ് വീണ്ടും കേട്ടത് ഗർഭിണിയായപ്പോൾ ആണ്. കുംകുമപൂവ് കഴിക് അല്ലെങ്കി കുഞ്ജിനു നിറം ഉണ്ടാകില്ല.. ഇൗ situationil ഒക്കെയും എന്റെ കൂടെ ഏറ്റവും കൂടുതൽ strength ആയി നിന്നത് എന്റെ ഏട്ടൻ ആണ്.. കുംകുമപൂവവ്‌ പോയിട്ട് കുഞ്ജിനു colour വരുത്താനുള്ള എന്തെങ്കിലം കഴിച്ചാൽ അപ്പോ ബാക്കി പറയാം എന്ന് ഏട്ടൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ എപൊഴും ചർച്ച ചെയ്യുന്ന ഒരു കാര്യം ആണ് ഇത് .. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരാൻ പോകുന്നത്? കുറഞ്ഞത് നമുടെ ഒക്കെ കുഞ്ഞുങ്ങളുടെ തലമുറ മുതൽ എങ്കിലും ഒരു മാറ്റം വരണം എന്ന് ആഗ്രഹികുന്നു..

പഠിപ്പൊരു പ്രശ്നമാണെടോ. സ്കൂളിലെയും കോളേജിലെയും പഠിപ്പ് മാത്രമല്ല ചിന്താഗതികളും കാഴ്ചപ്പാടുകളുമെല്ലാം ഒരു പ്രശ്നമാണ്.

നമുക്ക് ചുറ്റും നമ്മൾ അറിഞ്ഞും അറിയാതെയും ഒരുപാട് ജോർജ് ഫ്ലോയിഡുമാർ ഉണ്ടാകുന്നുണ്ട്.

അത്കൊണ്ട്

നമ്മുടെ മക്കളിൽ നിന്ന് നമുക്ക് ഒരു മാറ്റത്തിന് തുടക്കം കുറിക്കാം


ഇൗ പോസ്റ്റ് വായിച്ചിട്ട് ആർക്കെങ്കിലും ആരെങ്കിലും ആയിട്ട് സാമ്യം തോന്നുക ആണെങ്കിൽ അത് യാദൃശ്ചികം അല്ല മനഃപൂർവം തന്നെ ആണ്.

Story Highlights facebook post about racism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top