പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍: മുഖ്യമന്ത്രി

pathanamthitta district

പത്തനംതിട്ട ജില്ലയിലെ കുമ്പഴ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ സമ്പര്‍ക്കം മൂലം ഇതുവരെ 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വലിയ രീതിയിലുള്ള രോഗ വ്യാപനമില്ല. തിരുവല്ല തുകലശേരിയിലെ ഹോളി സ്പിരിറ്റ് കോണ്‍വന്റില്‍ സമ്പര്‍ക്കം മൂലം ഇതുവരെ 44 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 75 സിഎഫ്എല്‍ടിസികളായി 7364 ബെഡ്ഡുകളാണ് സജ്ജമാക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സിഎഫ്എല്‍ടിസികളിലായി 624 ബെഡ്ഡുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൊല്ലം ജില്ലയിലെ 33 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കകള്‍ സജ്ജീകരിച്ചു. 3624 കിടക്കകളുള്ള 31 കേന്ദ്രങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തയാറാകും. അതോടെ 64 സിഎഫ്എല്‍ടിസികളില്‍ ആകെ കിടക്കകളുടെ എണ്ണം 8474 ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Kumbazha Large Community Cluster, Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top