പച്ചപ്പ് വിരിച്ച് അതിഥികളെ കാത്ത് മാവരപ്പാറ

പത്തനംതിട്ടയിലെ മാവരപ്പാറയിലെ പ്രകൃതി വിരുന്ന് കൊവിഡ് ആശങ്കകൾക്കിടയിലും ആശ്വാസം നൽകുന്നു. കൊവിഡ് ഭീതി മാറി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ കാത്തിരിക്കുകയാണ് മാവരപ്പാറയിലെ കാഴ്ചകൾ. ഗ്രാമീണ ടൂറിസം മേഖലയ്ക്ക് ഏറെ സാധ്യതയുള്ള പ്രദേശം കൂടിയാണ് ഇവിടം.

Read Also : സ്വർഗം തേടി ഹിമാലയത്തിലേക്ക് ഒരു യാത്ര

പന്തളം കുരമ്പാലയിലെ മാവരപ്പാറ പച്ചപ്പിന്റെ കുളിർമ ആസ്വദിക്കാൻ എത്തുന്നവർക്കുള്ള കാഴ്ചകൾ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. മാവരപ്പാറയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന പൗവ്വത്തു മലയും മാവരപുഞ്ചയുമെല്ലാം കണേണ്ട കാഴ്ചകൾ തന്നെയാണ്. മാവരപ്പാറയ്ക്ക് മുകളിൽ നിന്നുള്ള കാഴ്ചകൾ മനോഹാര്യത നിറഞ്ഞതാണെങ്കിലും സുരക്ഷിതമല്ലാത്ത വഴി അപകടം നിറഞ്ഞത് കൂടിയാണ്.

മുകളിലെ പാറയിൽ നിന്നും താഴോട്ട് നോക്കിയാൽ കാണുന്ന പാടവും പച്ചപ്പും വിവരണാതീതമാണ്. പച്ചപ്പ് വിരിച്ച് അതിഥികളെ കാത്തിരിക്കുകയാണ് ഇവിടം. ഗ്രാമീണ ടൂറിസം പദ്ധതിക്ക് എറെ അനുയോജ്യമായ ഇടമാണ് മാവരപ്പാറയെങ്കിലും ഇതുവരെയും അങ്ങനെയൊരു പരിഗണന ലഭിച്ചിട്ടില്ല. എങ്കിലും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തിയോ ഡലൈറ്റ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത് മാവരപ്പാറയ്ക്ക് മുകളിലാണ്.

Story Highlights mavilappara, pathanamthitta tourist spot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top