ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററിൽ ഒരു മരണം കൂടി

ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃക്കാക്കര കരുണാലയം അന്തേവാസി ആനി ആന്റണിയാണ് മരിച്ചത്. കൊവിഡ് ആണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവിടുത്തെ 30 അന്തേവാസികൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ എറണാകുളത്ത് നൂറ് പേർക്കൊണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതിൽ 45 പേരും ആലുവ ക്ലസ്റ്ററിൽ നിന്നാണ്. നൂറിലേറെ അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്ന മരണം കൊവിഡ് ബാധിച്ചതുമൂലമാണോ എന്നതിൽ വ്യക്തതയല്ലെങ്കിലും പ്രദേശത്ത് മരണം നൽകിയ ആശങ്ക ചെറുതല്ല.
അതേസമയം, ചെല്ലാനത്ത് ഇന്നലെ രോഗമൊന്നും റിപ്പോർട്ട് ചെയ്യാത്തത് ചെല്ലാനം ക്ലസ്റ്ററിൽ ആശ്വാസം പകരുന്നുണ്ട്.
Story Highlights – aluva covid closed cluster
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here