തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിന് 100 കോടിയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം,സ്വർണ്ണക്കടത്ത് കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി അപേക്ഷയിലാണ് നടപടി.
സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റേത് ഗൗരവതരമായ കണ്ടെത്തലുകളാണ്. സ്വർണ്ണക്കടത്തിന് വിനിയോഗിച്ചത് കള്ളപ്പണമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ഡിപ്ലൊമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിന് 100 കോടിയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നും ഹവാല ശൃംഖല വഴി വിദേശത്തേക്ക് പണം കൈമാറിയെന്നും എൻഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. സ്വപ്ന, സരിത്, സന്ദീപ് എന്നിവർ കൂടാതെ 11 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വർണ്ണം വാങ്ങിയവരും പണമിറക്കിയവരും കൂട്ടത്തിൽ പെടും. പ്രാഥമിക നടപടിയെന്ന നിലയിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാനും ആവശ്യമെങ്കിൽ സ്വത്ത് വകകൾ കണ്ടുകെട്ടാനും നീക്കമുണ്ട്.
സ്വർണ്ണക്കടത്ത് കേസ് പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി അപേക്ഷയിലാണ് നടപടി. ഇതിനിടെ കേസിലെ ഒന്നാം പ്രതി സരിത്തിനെ കൊച്ചി പ്രത്യേക എൻഐഎ കോടതി ഓഗസ്റ്റ് 21 വരെ റിമാൻഡ് ചെയ്തു.
Story Highlights -thiruvananthapuram gold smuggling case, ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here